പ്രസിഡന്‍റ് ഇലക്ഷന്‍ വരുന്ന സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ തന്ത്രം ആണ് ഈ ഉസ്സാമ വധം എന്നൊക്കെ അഭ്യൂകങ്ങള്‍ ഉണ്ടായെങ്കിലും അവക്കൊന്നും നമ്മളില്‍ അത്ര അധികം ചലനം ഉണ്ടാക്കാനായില്ല. കാരണം മറ്റൊന്നല്ല ' ഉസ്സാമ്മ വധിക്കപ്പെടേണ്ടവന്‍ ആയിരുന്നു. ഇന്നയാള് വധിക്കപ്പെട്ടു' മറ്റൊന്നും നമുക്ക് അറിയേണ്ട കാര്യമില്ല.
ഉസ്സാമയുടെ ചെയ്തികളെ നാളിതുവരെ എതിര്‍ത്ത ഉസ്സമ്മയുടെ മൂത്തമകന്‍റെ ചില പ്രേസ്താവനകള്‍ അത്രയധികം മാധ്യമ ശ്രേദ്ധ പിടിച്ചുപറ്റാന്‍ ആയില്ലെങ്കിലും , അതൊരു വല്യ മുന്നറിയിപ്പാണ്. അച്ഛന്‍ വധിക്കപ്പെടേണ്ടവന്‍ ആണ് എന്നു തുടങ്ങുന്ന പ്രേസ്താവനയില്‍ അദ്ദേഹം ചോദികുന്നത് എന്തു കൊണ്ട് sadam hussaine-പോലെ കുറ്റവിചാരണ നടത്തി അച്ഛനെ തൂകിലേറ്റില്ല?? നിരായുധന്‍ ആയിരുന്ന അദ്ദേഹത്തെ എന്തിന് വെടി വെച്ചുകൊല്ലണം?? വെടി വെച്ചാല്‍ തന്നെ മൃതദേഹം എന്തിന് മറവ് ചെയ്യണം?? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ലാദന്‍ വധത്തില് സന്തോഷിക്കുന്ന നമ്മളുടെ ഓരോരുത്തരുടേം നേര്‍ക്കാണു...
ക്രൂരനായ ഒരു തീവ്രവാദിക്ക് ഇങ്ങനെയുള്ള ഒരു മാന്യതയുടേ കാര്യമില്ല എന്നു അമേരിക്കകൊപ്പം നമ്മളും പറഞ്ഞേക്കാം. തീവ്രവാദത്തെ തുടച്ചു നീക്കുന്നതില്‍ ഉപരി ലാദനോടുള്ള ശത്രുത ഇല്ലാതാക്കാന്‍ ആണ് അമേരിക്കന്‍ താല്‍പര്യം. പക്ഷേ ലാദന്‍ വധത്തില് നമ്മള്‍ പ്രേകടമാക്കിയത് ഒരു തീവ്രവാദിയെ വധിച്ചത്തിലുള്ള സന്തോഷം ആണെങ്കില്‍ മുകളില്‍ പറഞ്ഞ മറുപടി ഒരിയ്ക്കലും ന്യായികരിക്കാനാവില്ല.
ഒരു കാലത്ത് ഉസ്സമ്മയുടെ ചെയ്തികളെ എതിര്‍ത്തിരുന്ന മകന്‍ ഒരു രണ്ടാന്‍ ഉസ്സാമ ആയി അവതരിച്ചാല്‍ അതിന്നുതരവാദി നമ്മള്‍ ഓരോരുത്തരും ഉള്‍പ്പെട്ട ഈ സമൂഹം അണു.
തീവ്രവാദം ഇല്ലാത്തക്കേണ്ടതാണ് . തീവ്രവാദികള്‍ വധിക്കപ്പെടേണ്ടാവരാണു. മാന്യത അവര്‍ അര്‍ഹിക്കുണകൊണ്ടല്ല പക്ഷേ ഒരു ഉസ്സാമ വധിക്കപ്പെടുമ്പോള്‍ ഒമ്പത് ഒസ്സാമ്മമാര്‍ ജനിക്കാതിരിക്കാന്‍...... അവരോടു നാം മാന്യത കാട്ടണം....കാട്ടിയേ മതി ആകൂ....
നക്സല്‍ പ്രേസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങി പതിറ്റാണ്ടുകള്‍ക്കു ശേഷവും നമുക്ക് നേരെ നക്സലുകള്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നുവെങ്കില്‍ ആ തോക്ക് അവരുടെ കയ്യില്‍ എടുത്തു കൊടുത്തത് നമ്മള്‍ തന്നെയാണ്. നക്സലുകള്‍ എന്നു മുദ്രകുത്തി സ്വന്തം പിതാവിനെ വെടിവെച്ചിടുകയും സ്വന്തം അമ്മയുടെ മാനത്തിന് വിലപറയുകെയും ചെയുമ്പോള്‍ ആരാണ് തൊക്കെടുക്കാതിരിക്കുന്നതു???
" ആരും കുറ്റവാളികളായി ജെനിക്കുന്നില്ല, സമൂഹം ആണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് " ഇത് നാം ഇന്നും ഇന്നലേം കേള്‍ക്കാന്‍ തുടങ്ങിയതല്ല. എന്നിട്ടും നാം ഈ വരിയില്‍ ഉള്‍പ്പെട്ട പാഠം പഠിക്കാന്‍ തായറായിട്ടില്ല. അകാലം ഇത്ര കഴിഞ്ഞിട്ടും ഈ ചെറിയ വരികളില്‍ അടങ്ങിയിട്ടുള്ള വലിയ ആപത്ത് മനസിലാക്കി പ്രേവര്‍ത്തിക്കാത്ത നമ്മള്‍ അല്ലേ യഥാര്‍ത്ഥ കുറ്റവാളികള്‍????
ദീപക് സി ബി